Get Back Issues:
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം: നഗരപ്രദേശങ്ങള്‍ക്ക്​ ഇളവില്ല
Wednesday|13-Jun-2018

തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ നഗരപ്രദേശങ്ങള്‍ക്ക്​ ഇളവു നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. സെക്ര​േട്ടറിയറ്റില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നത തലയോഗത്തിലാണ്​ തീരുമാനം. സി.പി.​െഎയുടെ കടുത്ത എതിര്‍പ്പി​െന തുടര്‍ന്നാണ്​ നഗരപ്രദേശങ്ങള്‍ക്ക്​ ഇളവ്​ നല്‍കാനുള്ള തീരുമാനം പിന്‍വലിച്ചത്​.

നിയമഭേദഗതി സമവായത്തിലെത്തുന്നതിനു വേണ്ടി ഉന്നതതല യോഗത്തിനു മുന്നോടിയായി എ.കെ.ജി സ​െന്‍ററില്‍ സി.പി.എം- സി.പി.​​െഎ ഉഭയ കക്ഷിയോഗം ചേര്‍ന്നിരുന്നു. നിയമം ലഘൂകരിച്ച്‌​ ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്ന ശക്​തമായ നിലപാടാണ്​ ഇൗ യോഗത്തില്‍ സി.പി.​െഎ സ്വീകരിച്ചത്​. ഉന്നതതല യോഗത്തിലും സി.പി.​െഎ ശക്​തമായ എതിര്‍പ്പ്​ അറിയിച്ചതോടെ നഗരപ്രദേശങ്ങള്‍ക്ക്​ ഇളവ്​ നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന്​ സര്‍ക്കാര്‍ പിന്‍വാങ്ങുകയായിരുന്നു​.