Get Back Issues:
എംഎസ‌്സി നേഴ്‌സിങ്‌ അപേക്ഷ 26വരെ
Thursday|19-Jul-2018
തിരുവനന്തപുരം: തിരുവനന്തപുരം, കോട്ടയം, കോഴിക്കോട‌്, ആലപ്പുഴ, തൃശൂര്‍ എന്നീ സര്‍ക്കാര്‍ നേഴ‌്സിങ‌് കോളേജുകളിലും സ്വാശ്രയ നേഴ‌്സിങ‌് കോളേജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കും ബിരുദാനന്തര ബിരുദ നേഴ‌്സിങ‌് (എംഎസ‌്സി നേഴ‌്സിങ‌്) 2018 കോഴ‌്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ‌്ക്ക‌് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പൊതു അപേക്ഷാഫോം ഉപയോഗിച്ച‌് 26ന‌് വൈകിട്ട‌് അഞ്ചുവരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. മെഡിക്കല്‍ സര്‍ജിക്കല്‍ നേഴ‌്സിങ‌്, കമ്യൂണിറ്റി ഹെല്‍ത്ത‌് നേഴ‌്സിങ‌്, ചൈല്‍ഡ‌് ഹെല്‍ത്ത‌് നേഴ‌്സിങ‌്, ഒബ‌്സ്റ്റട്രിക‌്സ‌് ആന്‍ഡ‌് ഗൈനൊക്കോളജി നേഴ‌്സിങ‌്, മെന്റല്‍ ഹെല്‍ത്ത‌് നേഴ‌്സിങ‌് കോഴ‌്സുകളിലേക്കാണ‌് അപേക്ഷ ക്ഷണിച്ചത‌്. ഹെല്‍പ് ലൈന്‍നമ്ബര്‍: 0471 2339101, 102, 103, 104, 2332123.