Get Back Issues:

ഐസിഎആര്‍ യുജി അലോട്ട്മെന്‍റ്: കൗണ്‍സലിങ് രജിസ്‌ട്രേഷന്‍ നാളെവരെ ( Wednesday|12-Sep-2018 )
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ചറല്‍ റിസര്‍ച്ച്‌ (ഐസിഎആര്) അഖിലേന്ത്യാ യുജി പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന കൗണ്‍സലിങ്ങിന്‍റെ നടപടിക്രമങ്ങള്‍ icarexam.net-ല്‍ ആരംഭിച്ചു.അഗ്രിക്കള്‍ചര്‍, ഹോര്‍ട്ടിക്കള്‍ചര്‍, ഫോറസ്ട്രി, കമ്യൂണിറ്റി സയന്‍സ്, സെറിക്കള്‍ചര്‍ എന്നീ ഓണേഴ്‌സ് ബിഎസ്‌സി പ്രോഗ്രാമുകള്‍, ബാച്ചിലര്‍ ഓഫ്ഫിഷറീസ് സയന്‍സ്, അഗ്രിക്കള്‍ചറല്‍ എന്‍ജിനിയറിങ്, ഡെയറി ടെക്‌നോളജി, ഫുഡ്ടെക്‌നോളജി, ബയോടെക്‌നോളജി എന്നീ ബിടെക് പ്രോഗ്രാമുകള്‍ എന്നിവയിലെയുംഅംഗീകാരത്തിന്‌ വിധേയമായി ഫുഡ്, ന്യൂട്രീഷന്‍ ആന്‍ഡ‌് ഡയറ്ററ്റിക്‌സ്ബാച്ചിലര്‍ കോഴ്‌സിലെയും 15 ശതമാനം അഖിലേന്ത്യാ ക്വോട്ട (ചില സര്‍വകലാശാലകളില്‍ 100 ശതമാനം) സീറ്റുകളാണ് നികത്തുന്നത‌്.വ്യാഴാഴ‌്ച രാത്രി 11.59 വരെ കൗണ്‍സലിങ് രജിസ്‌ട്രേഷന്‍, ചോയ്‌സ് ഫില്ലിങ്, സേവിങ് എന്നിവ നടത്താം. സീറ്റ് ലഭ്യത വെബ‌്സൈറ്റില്‍ കാണാന്‍ കഴിയും. 15ന് വൈകിട്ട് അഞ്ചിന‌് ആദ്യ അലോട്ട്‌മെന്‍റ് പ്രഖ്യാപിക്കും. സൈറ്റില്‍നിന്ന്‌ താല്‍ക്കാലിക അഡ്മിഷന്‍ റെക്കമെന്‍ഡേഷന്‍കത്ത് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. അലോട്ട്മെന്‍റ് ലഭിച്ച സര്‍വകലാശാലയില്‍ ഹാജരാകാനും രേഖാപരിശോധന, ഫീസടയ്ക്കല്‍ എന്നിവ പൂര്‍ത്തിയാക്കാനും അഡ്മിഷന്‍ലെറ്റര്‍ സര്‍വകലാശാലയില്‍നിന്ന്‌ വാങ്ങാനും 16 മുതല്‍ 20 വരെ സമയമുണ്ട‌്. രണ്ടാം അലോട്ട്‌മെന്‍റ് 23ന് വൈകിട്ട് അഞ്ചിന‌് നടക്കും.

രേഖകളുമായിയൂണിവേഴ്‌സിറ്റിയില്‍ ഹാജരായി പ്രവേശനം നേടാന്‍ 24 മുതല്‍ 28 വരെസമയമുണ്ട്. വിശദവിവരങ്ങള്‍ക്ക് : https://icar.org.in/