Get Back Issues:
അമേരിക്കയില്‍ 5ജി നെറ്റ്‌വര്‍ക്ക് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും; ഇന്ത്യയില്‍ എത്താന്‍ വൈകിയേക്കും
Monday|10-Dec-2018

ആരംഭിക്കും; ഇന്ത്യയില്‍ എത്താന്‍ വൈകിയേക്കും

5ജി നെറ്റ്വര്‍ക്ക് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അറിയിച്ച്‌ സാംസങും യുഎസ് ടെലികോം കമ്ബനിയായ വെറൈസനും. ഇലക്‌ട്രോണിക്ക് ഭീമന്മാരായ ഇരു കമ്ബനികളും അമേരിക്കന്‍ ഐക്യനാടുകളിലെ ആദ്യത്തെ 5ജി ഫോണ്‍ വിപണിയിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്.

ക്വാല്‍കോം കഴിഞ്ഞ ദിവസം അവതരിപ്പിച്ച സ്‌നാപ്ഡ്രാഗന്‍ 855 എന്ന 5ജി സിസ്റ്റം ഓണ്‍ ചിപ് ആയിരിക്കും ഈ ഫോണില്‍ എന്നാണ് സൂചന.

ചൈനീസ് കമ്ബനികളായ വണ്‍പ്ലസ്, ഷവോമി, ഹ്വാവേ തുടങ്ങിയവയും 5ജി സ്മാര്‍ട്‌ഫോണുകള്‍ അടുത്ത വര്‍ഷം വിപണിയില്‍ എത്തിക്കുമെന്ന് വാര്‍ത്തയുണ്ട്. നിലവില്‍ ലഭ്യമായ ഹൈസ്പീഡ് 4ജിയെക്കാള്‍ പതിന്മടങ്ങ് വേഗത വാഗ്ദാനം ചെയ്യുന്നതാണ് 5ജി നെറ്റ്‌വര്‍ക്ക്.

ചൈനയില്‍ നടന്ന ഒരു ആഗോള മൊബൈല്‍ ടെക് കോണ്‍ഫ്രന്‍സില്‍ 5ജി ഫോണില്‍ സ്‌നാപ്ഡ്രാഗന്‍ 855 ചിപ്പ് ഉപയോഗിക്കുന്ന കാര്യം സാംസങ്ങ് കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു. അതേസമയം അമേരിക്കന്‍ വിപണിയില്‍ ക്വാല്‍കോമുമായി സഹകരിക്കുന്ന സാംസങ് സേവനദാതാവായ വെറൈസനുമായി 5ജി സേവനം ലഭ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.

2019 ആദ്യം തന്നെ ഫോണ്‍ വിപണിയിലെത്തിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി സാംസങ് യുഎസ് പ്രതിനിധികള്‍ അറിയിച്ചു. ഇന്ത്യയില്‍ 5 ജി വൈകിയേക്കും എന്നാണ് റിപ്പോര്‍ട്ട്.