Get Back Issues:
38 സ്വാശ്രയ ഫാര്‍മസി കോളേജുകളിലെ പ്രവേശനത്തിന‌് ഓപ‌്ഷന്‍ ക്ഷണിച്ചു
Thursday|19-Jul-2018
തിരുവനന്തപുരം: എന്‍ജിനിയറിങ് / ആര്‍ക്കിടെക‌്ചര്‍/ ഫാര്‍മസി കോഴ‌്സുകളിലെ പ്രവേശനത്തിന‌് പ്രവേശന കമീഷണര്‍ നടത്തുന്ന മൂന്നാംഘട്ട അലോട്ട‌്മെന്റിന്റെ ഭാഗമായി 38 സ്വാശ്രയ ഫാര്‍മസി കോളേജുകളിലേക്കും ബുധനാഴ‌്ച ഓപ‌്ഷന്‍ ക്ഷണിച്ചു. മൂന്നാംഘട്ട അലോട്ട‌്മെന്റില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ ഓപ‌്ഷന്‍ കണ്‍ഫര്‍മേഷന്‍, പുനഃക്രമീകരണം, ആവശ്യമില്ലാത്ത ഓപ‌്ഷനുകള്‍ റദ്ദാക്കല്‍ എന്നിവയ‌്ക്കുള്ള സൗകര്യം 20ന‌് രാവിലെ 10 വരെയാണ്. പുതുതായി ഉള്‍പ്പെടുത്തിയ സ്വാശ്രയ ഫാര്‍മസി കോളേജുകളുടെ ലിസ്റ്റും വിശദ വിവരങ്ങളും പ്രവേശന കമീഷണറുടെ www.cee.kerala.gov.in വെബ‌്സൈറ്റില്‍ ലഭിക്കും‌.