Get Back Issues:
ബിഎസ്‌എന്‍എല്‍ ഉപഭോക്താവാണോ? ദിവസവും നേടാം 20 ജിബി
Thursday|5-Jul-2018
സ്വകാര്യ ടെലികോം കമ്ബനികളുമായുള്ള മത്സരത്തിന്റെ ഭാ​ഗമായി പുത്തന്‍ ഓഫറുകളുമായി ബിഎസ്‌എന്‍എല്‍ വീണ്ടും രം​ഗത്ത്. 491 രൂപയ്ക്ക് ദിവസവും 20 ജിബി ഡേറ്റാ ലഭിക്കുന്ന പ്ലാനാണ് ബിഎസ്‌എന്‍എല്‍ ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. ഒരു മാസ കാലാവധിയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ബ്രോഡ്ബാന്‍ഡ് പ്ലാനുകളില്‍ ഏറ്റവും ലാഭകരമായത് എന്നാണ് ബിഎസ്‌എന്‍എല്‍ ഈ പ്ലാനിനെക്കുറിച്ച്‌ പറഞ്ഞിരിക്കുന്നത്.