Get Back Issues:
ഐ.ഇ.സി സ്‌പെഷ്യലിസ്റ്റ് ഒഴിവ്
Thursday|5-Jul-2018

മത്സ്യമേഖലയുമായി ബന്ധപ്പെട്ട് ന്യൂസ് ലെറ്റര്‍, ഹാന്‍ഡ്ബുക്ക്, ബ്രോഷര്‍, പോസ്റ്റര്‍, ഡോക്യുമെന്റേഷന്‍ തുടങ്ങിയവ തയ്യാറാക്കുന്നതിന് പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ഒരു ഐ.ഇ.സി സ്‌പെഷ്യലിസ്റ്റിനെ ഫിഷറീസ് ഡയറക്ടറേറ്റില്‍ താത്കാലികമായി ആവശ്യമുണ്ട്. യോഗ്യത ഫിഷറീസ് സയന്‍സിലോ ജന്തുശാസ്ത്രത്തിലോ ബിരുദം / ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം. ന്യൂസ് ലെറ്റര്‍, ഹാന്‍ഡ് ബുക്ക്, ബ്രോഷര്‍, പോസ്റ്റര്‍ എന്നിവ തയ്യാറാക്കുന്നതില്‍ മുന്‍പരിചയം. റേഡിയോ, ടി.വി തുടങ്ങിയ ദൃശ്യമാധ്യമങ്ങളിലെ ചര്‍ച്ചകളിലും ആനുകാലികങ്ങളിലും ലേഖനം എഴുതി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

പ്രതിമാസം 25,000 രൂപയായിരിക്കും വേതനം. താല്പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പ് എന്നിവ സഹിതം ജൂലൈ ഒമ്ബതിനു രാവിലെ 10.30 ന് തിരുവനന്തപുരം വികാസ് ഭവനിലെ (നാലാം നില) ഫിഷറീസ് ഡയറക്ടറേറ്ററുടെ കാര്യാലയത്തില്‍ നടത്തുന്ന വാക്-ഇന്‍-ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍ : 0471 2305042.