Get Back Issues:

ബിഎസ്‌എന്‍എല്‍ അപ്രന്‍റീസുകളെ തേടുന്നു ( Wednesday|12-Sep-2018 )
തിരുവനന്തപുരം: ബിഎസ്‌എന്‍എല്‍ അപ്രന്‍റീസുകളെ തേടുന്നു. തിരുവനന്തപുരം ബിസിനസ്സ് ഏരിയയിലെ ടെലിഫോണ്‍ എക്‌സചേഞ്ചുകളില്‍ പരിശീലനം നല്‍കുന്നതിന് ഇലക്‌ട്രോണിക്‌സ് മെക്കാനിക്/ ഇലക്‌ട്രീഷ്യന്‍ / വയര്‍മാന്‍ / ഡ്രാഫ്ട്‌സ്മാന്‍ സിവില്‍ എന്നീ ട്രേഡുകളില്‍ ഐ.ടി.ഐ യോഗ്യത നേടിയവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. നിലവില്‍ പതിനാറ് ഒഴിവുകളുണ്ട്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സെപ്തംബര്‍ 18-ന് മുമ്ബായി പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജരുടെ ഓഫീസില്‍ ലഭിച്ചിരിക്കണം. ബന്ധപ്പെടേണ്ട ഫോണ്‍ : 0471-2451244/ 2471099 /2577004