Get Back Issues:
മാസ്റ്റര്‍ ട്രെയിനേഴ്‌സിന് പരിശീലനം
Tuesday|11-Dec-2018

മാസ്റ്റര്‍ ട്രെയിനേഴ്‌സിന് പരിശീലനം

നിയമപരവും ധാര്‍മികവും ഗുണപരവുമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിന് വിദേശകാര്യവകുപ്പിന്റെ ഗവേഷണ വിഭാഗമായ ഇന്‍ഡ്യന്‍ മൈഗ്രേഷന്‍ സെന്ററും സംസ്ഥാന സര്‍ക്കാരും സംയുക്തമായി വിദേശ കുടിയേറ്റ തൊഴിലാളി ബോധവത്കരണം നടത്തും. പ്രീ-ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷനില്‍ മാസ്റ്റര്‍ ട്രെയിനേഴ്സിനാണ് പരിശീലനം. നോര്‍ക്ക വഴി തിരഞ്ഞെടുത്തവര്‍ക്കാണ് പരിശീലനം നല്‍കുക. കുടിയേറ്റത്തിന്റെ രീതികള്‍, ക്രമവും സുരക്ഷിതവും പതിവായതുമായ കുടിയേറ്റത്തിന്റെ നേട്ടങ്ങള്‍ എന്നിവയിലാണ് പരിശീലനം നല്‍കുന്നത്.

തിരുവനന്തപുരം തമ്ബാനൂരിലെ ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ ഇന്നും (ഡിസംബര്‍ 11) നാളെയുമാണ് പരിശീലനം. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവന്‍ ഉദ്ഘാടനം ചെയ്യും. നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ അധ്യക്ഷത വഹിക്കും.

പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്സ് അമൃത് ലഗൂണ്‍, തിരുവനന്തപരും പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് ബിജയ് സെല്‍വരാജ്, നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്ബൂതിരി എന്നിവര്‍ സംസാരിക്കും.