ITR Filing Deadline July 31: ശമ്പളവരുമാനക്കാര്‍ക്കും, ബിസിനസുകാര്‍ക്കും വളരെ പ്രധാനപ്പെട്ട ദിനങ്ങളാണ് മുന്നിലുള്ളത്. 2026 ജൂലൈ 31 ന് മുമ്പ് ഐടിആര്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ 5000 രൂപ വരെ പിഴയ്ക്ക് സാധ്യത. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
Income Tax Return Late Fee Penalty: ശമ്പള വരുമാനക്കാരെ സംബന്ധിച്ച് 2026 ജൂലൈ മാസം വളരെ പ്രധാനപ്പെട്ടതാണ്. ജൂലൈ 31 -ന് മുമ്പ് നിങ്ങള്‍ ഐടിആര്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. ശമ്പള വരുമാനക്കാര്‍ക്കും, ബിസിനസ് ഓഡിറ്റ് ആവശ്യമില്ലാത്ത വ്യക്തിഗത നികുതിദായകര്‍ക്കും 2026 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ (ITR) സമര്‍പ്പിക്കാനുള്ള അവസാന തീയതിയാണ് ജൂലൈ 31. റിട്ടേണ്‍ ഫയലിംഗ് വൈകുന്നത് നിങ്ങളെ വലിയ നിയമകുരുക്കില്‍ അകപ്പെടുത്തിയേക്കാം. റിട്ടേണ്‍ സമര്‍പ്പണം എന്നത് വെറുമൊരു നികുതി കടമ മാത്രമല്ല, ഭാവിയിലെ ബാങ്ക് വായ്പകള്‍ക്കും സാമ്പത്തിക ഭദ്രതയ്ക്കുമുള്ള കരുതല്‍ കൂടിയാണ്. ഐടിആര്‍ സമര്‍പ്പിക്കേണ്ട തുക പരിധികളും, വൈകിയാല്‍ നേരിടുന്ന നിയമനടപടികളും പരിശോധിക്കാം.
ജൂലൈ 31 എന്തുകൊണ്ട് പ്രധാനം?
ശമ്പള വരുമാനക്കാര്‍, ബിസിനസ് ഓഡിറ്റ് ആവശ്യമില്ലാത്ത സാധാരണ നികുതിദായകര്‍ എന്നിവര്‍ക്ക് സാമ്പത്തിക വര്‍ഷത്തെ ഐടിആര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതിയാണ് ജൂലൈ 31. അവസാന തീയതിക്ക് മുമ്പ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് വഴി അനാവശ്യമായ പിഴകളും, നിയമ നടപടികളും ഒഴിവാക്കാം. അവസാന നിമിഷത്തെ വെബ്സൈറ്റ് തിരക്കുകളില്‍ നിന്നും ഒഴിവാകാന്‍ റിട്ടേണ്‍ നേരത്തേ ഫയല്‍ ചെയ്യുക.
വൈകിയാല്‍ 5000 രൂപ പിഴ!
ആരൊക്കെ റിട്ടേണ്‍ ഫയല്‍ ചെയ്യണം
- പുതിയ നികുതി സമ്പ്രദായത്തില്‍ (New Tax Regime) വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയ്ക്ക് മുകളിലുള്ളവര്‍ ഉറപ്പായും റിട്ടേണ്‍ ഫയല്‍ ചെയ്യണം.
- പഴയ നികുതി സമ്പ്രദായത്തില്‍ (Old Tax Regime) വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയ്ക്ക് മുകളിലുള്ളവര്‍ (60 വയസ്സിന് താഴെയുള്ളവര്‍ക്ക്) ഐടിആര്‍ ഫയല്‍ ചെയ്യണം.
- ഉയര്‍ന്ന തുകയുടെ ഇടപാടുകള്‍ നടത്തിയവര്‍, വരുമാനം കുറവാണെങ്കിലും റിട്ടേണ്‍ നിര്‍ബന്ധമാണ്.
- കറന്റ് അക്കൗണ്ടില്‍ ഒരു വര്‍ഷം 1 കോടി രൂപയില്‍ കൂടുതല്‍ നിക്ഷേപിച്ചവര്‍.
- വിദേശയാത്രയ്ക്കായി ഒരു വര്‍ഷം 2 ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവാക്കിയവര്‍.
- ഒരു വര്‍ഷം 1 ലക്ഷം രൂപയില്‍ കൂടുതല്‍ വൈദ്യുതി ബില്‍ അടച്ചവര്‍.
- ഒരു വര്‍ഷം 25,000 രൂപയില്‍ കൂടുതല്‍ TDS/TCS ഈടാക്കപ്പെട്ടവര് (മുതിര്‍ന്ന പൗരന്മാര്ക്ക് ഇത് 50,000 രൂപ).
- വിദേശത്ത് സ്വത്തോ, വരുമാനമോ ഉള്ള ഇന്ത്യന്‍ നിവാസികള്‍.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- Section 234A: നിങ്ങള്‍ അടയ്ക്കാനുള്ള ബാക്കി നികുതി തുകയ്ക്ക് പ്രതിമാസം 1% നിരക്കില്‍ പലിശ ഈടാക്കും.
- ജൂലൈ 31-ന് ശേഷം റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ ഷെയര്‍ മാര്‍ക്കറ്റിലെയും, ബിസിനസിലെയും നഷ്ടങ്ങള്‍ വരും വര്‍ഷങ്ങളിലേക്ക് മാറ്റാന്‍ കഴിയില്ല.
- Section 276CC: വലിയ തുക നികുതി അടയ്ക്കാനുണ്ടായിട്ടും മനഃപൂര്‍വം റിട്ടേണ്‍ സമര്‍പ്പിക്കാതിരുന്നാല്‍, ആദായനികുതി വകുപ്പിന്റെ നോട്ടീസിനും 3 മാസം മുതല്‍ 7 വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കാം.