Get Back Issues:

ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

കൊച്ചി: ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 20 പൈസയും ഡീസലിന് ഒമ്ബതു പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 73.75 രൂപയും,ഡീസലിന് 69.31 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 72.46 രൂപയും ഡീസലിന് 68 രൂപയുമാണ് വില.

അസംസ്‌കൃത എണ്ണയുടെ വില രാജ്യാന്തര വിപണിയില്‍ കൂടുന്നതാണ് ഇന്ത്യയിലും വില ഉയരാന്‍ കാരണമാകുന്നത്.