Get Back Issues:
അല്‍പം മഞ്ഞളില്‍ അലര്‍ജിയ്ക്കു വിട ( Tuesday|3-Jul-2018 )

അലര്‍ജി പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നമാണ്. പ്രത്യേകിച്ചും സീസണല്‍ അലര്‍ജി. തുമ്മലും ജലദോഷവുമെല്ലാം ഇത്തരക്കാര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ്. സ്ഥിരം ഇതു സഹിയ്ക്കുന്നവര്‍ക്ക് ഏറെ ബുദ്ധിമുട്ടുമുണ്ടാകും.

അലര്‍ജി തുടരെയുണ്ടാകുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. പ്രതിരോധശേഷിയെ ബാധിയ്ക്കും. അലര്‍ജി പലപ്പോഴും ആസ്‌ത്മയിലേക്ക്‌ നയിക്കാറുണ്ട്‌. അന്തരീക്ഷത്തിലുള്ള പൂമ്ബൊടികള്‍, പൊടികള്‍, ഡസ്റ്റ്‌ മൈറ്റുകള്‍ എന്നിവ ആസ്‌ത്മയ്‌ക്ക്‌ കാരണമാകാം. ആസ്‌ത്മ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്‌. ആസ്‌ത്മ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക്‌ അടിയ്‌ക്കടി ശ്വാസതടസ്സം, ചുമ എന്നിവ ഉണ്ടാകാം. ചില അവസരങ്ങളില്‍ ആസ്‌ത്മ ഗുരുതരമാവുകയും കഠിനമായ ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങള്‍ ശരീരം നീലനിറമാകുക, മയക്കം തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകാറുണ്ട്‌.

അലര്‍ജിയ്ക്കും വീട്ടുവൈദ്യമുണ്ട്. ഇതിലൊന്നാണ് മഞ്ഞള്‍.മഞ്ഞളിലെ കുര്‍കുമിനാണ് പല ഗുണങ്ങളും നല്‍കുന്നത്. ബ്രോങ്കൈറ്റിസ് ആസ്മ, ലംഗ്‌സ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള സ്വാഭാവിക പ്രതിരോധ വഴിയായി മഞ്ഞള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. നിസാരമായവ തൊട്ട് ഗുരുതരമായ അലര്‍ജികള്‍ക്കു വരെയുള്ള പരിഹാരം മഞ്ഞളിലുണ്ട്. പല രീതിയിലും മഞ്ഞള്‍ അലര്‍ജി പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നായി ഉപയോഗിയ്ക്കാം. മററു പല കൂട്ടുകള്‍ക്കൊപ്പവും ചേര്‍ക്കുമ്ബോഴാണ് മഞ്ഞളിന് ആരോഗ്യഗുണങ്ങള്‍ ഇരട്ടിയ്ക്കുന്നതും.

മഞ്ഞള്‍ ചില പ്രത്യേക രീതികളില്‍ ഉപയോഗിച്ചാല്‍ അലര്‍ജിയില്‍ നിന്നും പരിഹാരം നേടാം.

ഏതെല്ലാം വിധത്തില്‍ മഞ്ഞള്‍ ഉപയോഗിയ്ക്കാമെന്നു നോക്കൂ.

അല്‍പം മഞ്ഞളില്‍ അലര്‍ജിയ്ക്കു വിട 
ടര്‍മറിക് ടീ,

പല രീതിയിലും മഞ്ഞള്‍ അലര്‍ജി പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നായി ഉപയോഗിയ്ക്കാം.ഇതിലൊന്നാണ് ടര്‍മറിക് ടീ, വളരെ ലളിതമായി തയ്യാറാക്കാവുന്ന ഒരു മിശ്രിതം, മഞ്ഞള്‍ച്ചായയെന്നു പറയാം. ഒരു കപ്പ് ചൂടുവെള്ളം, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ഇതിനായി വേണ്ടത്.ഇ ഇത് കലര്‍ത്തി ദിവസവും രാവിലെ വെറുവയറ്റിലോ കിടക്കുന്നതിനു മുന്‍പായോ കുടിയ്ക്കാം


ടര്‍മറിക് പേസ്റ്റാണ് മറ്റൊന്ന്

ടര്‍മറിക് പേസ്റ്റാണ് മറ്റൊന്ന്. ഇതിന്റെ കൂടെ വെള്ളമൊഴികെ മറ്റു ചേരുവകളൊന്നും ചേര്‍ക്കുന്നതില്ലെന്നതാണ് വാസ്തവം. അര കപ്പ് മഞ്ഞള്‍പ്പൊടി, ഒരു കപ്പു വെള്ളം എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്. മഞ്ഞളും വെള്ളവും ചേര്‍ത്തു കുറഞ്ഞ തീയില്‍ തിളപ്പിയ്ക്കുക. ഇത് നല്ലപോലെ തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിയ്ക്കണം. ഇത് അവസാനം പേസറ്റാകുന്നതു വരെ ഇളക്കുക. പിന്നീട് വാങ്ങി വച്ച്‌ തണുക്കുമ്ബോള്‍ ഗ്ലാസ് ജാറിലടച്ചു സൂക്ഷിയ്ക്കാം. ഫ്രിഡ്ജില്‍ വ്ച്ചുവേണം, സൂക്ഷിയ്ക്കാന്‍. ഇത് ദിവസവും ഭക്ഷണത്തിലോ ജ്യൂസിലോ ചേര്‍ത്തു കഴിയ്ക്കാം.


മഞ്ഞള്‍, രക്തചന്ദനം

മഞ്ഞള്‍, രക്തചന്ദനം എന്നിവ പാലില്‍ കലക്കി മുഖത്തിടുന്നത് പല ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നാണ്. മുഖക്കുരുവിനും മുഖത്തുണ്ടാകുന്ന അലര്‍ജിയകള്‍ക്കുമെല്ലാം ഇത് നല്ലൊരു മരുന്നാണ്. ഇതിന്റെ ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളാണ് ഇതിനു സഹായിക്കുന്നത്. മുഖത്തിനു നിറം ലഭിയ്ക്കാനും മുഖത്തിന് തിളക്കം നല്‍കാനുമെല്ലാം ഈ വഴി സഹായിക്കും. വളരെ ശുദ്ധമായ മഞ്ഞള്‍ വേണം, ഇതിനായി ഉപയോഗിയ്ക്കാന്‍. മഞ്ഞളില്‍ത്തന്നെ കസ്തൂരി മഞ്ഞള്‍ കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ചര്‍മത്തിന് ഉപയോഗിയ്ക്കാവുന്ന ഒന്ന്. പച്ചമഞ്ഞള്‍ പാലിലരച്ചു മുഖത്തിടുന്നതും നല്ലതാണ്.


മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി വെറും ചൂടുവെള്ളത്തില്‍ മറ്റൊരു ചേരുവകളും കലര്‍ത്താതെയും ഉപയോഗിയ്ക്കാം. ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 8 ഔണ്‍സ് വെള്ളത്തില്‍ കലക്കുക. ചെറുചൂടുള്ള വെള്ളമെങ്കില്‍ ഏറെ ഗുണകരം. ഇത് ദിവസവും രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. അലര്‍ജിയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. ശരീരത്തിന് പ്രതിരോധശേഷി സ്വാഭാവികമായി നല്‍കുന്ന ഒന്നുകൂടിയാണ്. അലര്‍ജിയ്ക്കുള്ള തികച്ചും സ്വാഭാവിക പരിഹാരമാണിത്.യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത മരുന്നെന്നു വേണം, പറയാന്‍.


ടര്‍മറിക് മില്‍ക്

ടര്‍മറിക് മില്‍ക് അഥവാ മഞ്ഞള്‍പ്പാല്‍ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ്. അലര്‍ജിയ്ക്കുള്ള ഉത്തമമായ മരുന്നാണിത്. 1 കപ്പ് തിളപ്പിച്ച പാല്‍, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, തേന്‍ എന്നിയാണ് മഞ്ഞള്‍പ്പാല്‍ തയ്യാറാക്കാന്‍ വേണ്ടത്. പാല്‍ തിളയ്ക്കുമ്ബോള്‍ ഇവ മൂന്നും ചേര്‍ക്കുക. രാവിലെ വെറുംവയറ്റിലോ രാത്രി കിടക്കും മുന്‍പോ ഇതു കുടിയ്ക്കാം. അലര്‍ജിയ്ക്കുള്ള തികച്ചും സ്വാഭാവിക പരിഹാരമാണിത്. ഇത് ദിവസവും ആവര്‍ത്തിയ്ക്കാം. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത മരുന്നെന്നു വേണം, പറയാന്‍. വീട്ടില്‍ത്തന്നെ തയ്യാറാക്കി മഞ്ഞളാണ് ഇതിനായി ഏറ്റവും നല്ലത്.


മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും ഗുണം ചെയ്യും. ഇത് പാലിലോ വെള്ളത്തിലോ ചേര്‍ത്തു കഴിയ്ക്കാം. ശുദ്ധമായ മഞ്ഞള്‍ ഉപയോഗിയ്ക്കുക. പാചകത്തില്‍ ഇവ ഉപയോഗിയ്ക്കാം. എന്നാല്‍ പാലുല്‍പന്നങ്ങളോട് അലര്‍ജിയുള്ളവര്‍ ടര്‍മറിക് മില്‍ക് കഴിയ്ക്കാതിരിയ്ക്കുക. മഞ്ഞളില്‍ അല്‍പം കുരുമുളകു ചേര്‍ക്കുന്നത് മഞ്ഞളിന്റെ ഗുണങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുന്നു. മഞ്ഞളിനോടോ മറ്റോ അലര്‍ജിയെങ്കില്‍ ഇത്തരം വഴികള്‍ ഉപയോഗിയ്ക്കുന്നതിനു മുന്‍പ് ഡോക്ടറുടെ നിര്‍ദേശം തേടുന്നതും നല്ലതാണ്.


തേനും മഞ്ഞളും

തേനും മഞ്ഞളും കലര്‍ന്ന മിശ്രിതവും നല്ലൊരു പരിഹാരമാണ്. തേനിന് സ്വാഭാവികമായി പ്രതിരോധശേഷി നല്‍കാന്‍ സാധിയ്ക്കും. മഞ്ഞളിലെ കുര്‍മുകിനും ഈ ഗുണമുണ്ട്. 2 ടേബിള്‍സ്പൂണ്‍ തേനും ഒരു ടീസ്പൂണ്‍ മഞ്ഞളും കലര്‍ത്തി കഴിയ്ക്കാം. അലര്‍ജിയ്ക്കുള്ള തികച്ചും സ്വാഭാവിക പരിഹാരമാണിത്. ഇത് ദിവസവും ആവര്‍ത്തിയ്ക്കാം. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത മരുന്നെന്നു വേണം, പറയാന്‍. മഞ്ഞളിട്ടു തിളപ്പിച്ച വെള്ളത്തില്‍ അല്‍പം തേന്‍ കലര്‍ത്തുന്നതും ഗുണകരമാണ്. വീട്ടില്‍ത്തന്നെ തയ്യാറാക്കി മഞ്ഞളാണ് ഇതിനായി ഏറ്റവും നല്ലത്. തേനും ഓര്‍ഗാനിക് നോക്കി വാങ്ങുക.


മഞ്ഞള്‍, ചെറുനാരങ്ങ, തേന്‍

മഞ്ഞള്‍, ചെറുനാരങ്ങ, തേന്‍ എന്നിവ കലര്‍ന്ന മിശ്രിതം സ്വാഭാവികപ്രതിരോധശേഷി നല്‍കുന്ന ഒന്നാണ്. അലര്‍ജിയ്ക്കുള്ള നല്ലൊരു മരുന്നും. മഞ്ഞള്‍, ഒരു ചെറുനാരങ്ങ, 1 ടേബിള്‍സ്പൂണ്‍ തേന്‍, വെള്ളം, മുളകുപൊടി എന്നിവയാണ് ഇതിനായി വേണ്ടത്. വെള്ളമെടുത്ത് ഇതില്‍ എല്ലാ ചേരുവകളും കൂട്ടിക്കലര്‍ത്തി നല്ലൊരു മിശ്രിതമാക്കുക. ഇതു ദിവസവും കുടിയ്ക്കുന്നത് അലര്‍ജിയൊഴിവാക്കാന്‍ സഹായിക്കും. അലര്‍ജിയ്ക്കുള്ള തികച്ചും സ്വാഭാവിക പരിഹാരമാണിത്.യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത മരുന്നെന്നു വേണം, പറയാന്‍.


മഞ്ഞള്‍പ്പൊടിയും ഒലീവ് ഓയിലും വെള്ളവും

മഞ്ഞള്‍പ്പൊടിയും ഒലീവ് ഓയിലും വെള്ളവും കലര്‍ത്തിയും അലര്‍ജിയ്ക്കുള്ള മരുന്നായി ഉപയോഗിയ്ക്കാം. 1-2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, കാല്‍ടീസ്പൂണ്‍ ഒലീവ് ഓയില്‍, കുരുമുളകുപൊടി, വെള്ളം എന്നിവയാണ് ഇതിനു വേണ്ടത്. ഇവ കൂട്ടിക്കലര്‍ത്തി ദിവസവും കുടിയ്ക്കാം. ശരീരത്തിന് പ്രതിരോധശേഷി സ്വാഭാവികമായി നല്‍കുന്ന ഒന്നുകൂടിയാണ്. അലര്‍ജിയ്ക്കുള്ള തികച്ചും സ്വാഭാവിക പരിഹാരമാണിത്.യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത മരുന്നെന്നു വേണം, പറയാന്‍. വേണമെന്നുള്ളവര്‍ക്കു തേന്‍ കൂടി കലര്‍ത്താം. ആസ്തമയ്ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്. അലര്‍ജിയല്ലാതെ ആസ്തമ പ്രശ്‌നങ്ങളുള്ളവര്‍ക്കും ഉപയോഗിയ്ക്കാമെന്നു ചുരുക്കം.