By
ABK Editor On Sunday|22-Mar-2020 തിരുവനന്തപുരം ∙ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കാസർകോട്, കോഴിക്കോട് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പത്തു ജില്ലകൾ പൂർണമായി അടച്ചിടാൻ തീരുമാനിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. നേരത്തേ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. മാധ്യമങ്ങൾക്കും അവശ്യസേവനങ്ങൾക്കും നിയന്ത്രണമില്ലെന്നും ഇതു സംബന്ധിച്ച അന്വേഷണങ്ങൾക്കു മുഖ്യമന്ത്രിയുടെ ഓഫിസ് മറുപടി നൽകി.
ജനങ്ങള്‍ തിങ്ങിക്കൂടുന്ന പൊതുപരിപാടികള്‍, ഉത്സവങ്ങള്‍, ആഘോഷ പരിപാടികള്‍, പരീക്ഷകള്‍, മതപരിപാടികള്‍, ആശുപത്രിസന്ദര്‍ശനങ്ങള്‍ തുടങ്ങിയവ നിയന്ത്രിച്ചുകൊണ്ടാണ് ഉത്തരവ്. ഒരിടത്തും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂടിച്ചേരരുത്. പ്രതിഷേധ പ്രകടനങ്ങള്‍ അടക്കം ആളു കൂടുന്ന എല്ലാ പരിപാടികളും വിലക്കിയിട്ടുണ്ട്. ഇതു കൂടാതെ കൊറോണ വ്യാപനം തടയുന്നിതനുള്ള നിയന്ത്രണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്. വിവാഹ ചടങ്ങുകളില്‍ ഒരേസമയം പത്തില്‍ കൂടുതല്‍ ആളുകള്‍ പാടില്ല. ആകെ പങ്കെടുക്കുന്നവര്‍ അമ്പതില്‍ അധികമാകരുത്. റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഷോപ്പിങ് മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയ്ക്കും നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കെഎസ്ആർടിസി ബസ് സർവീസുകളുടെ എണ്ണം ഇനിയും കുറഞ്ഞേക്കും. ഇന്ത്യയിലേക്കുള്ള രാജ്യാന്തര വിമാന സർവീസുകളുടെ നിരോധനം ഇന്നലെ നിലവിൽവന്നു. വിദേശത്തുനിന്ന് ഒരു യാത്രാവിമാനവും ഒരാഴ്ച കേരളം ഉൾപ്പെടെ രാജ്യത്ത് ഒരിടത്തും ഇറങ്ങില്ല.