Get Back Issues:
എയ്ഡഡ് സ്കൂളുകൾക്ക് നേരെ സർക്കാർ വാളോങ്ങിക്കഴിഞ്ഞു
By admin On Friday|13-Mar-2020
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായാൽ ഏറ്റവും ആദ്യം സാലറി മുടങ്ങുന്നത് ഏത് മേഖലയിലായിരിക്കും എന്നതിന്റെ സൂചനയാണ് ഇത് നല്കുന്നത്.

പെട്രോളും മദ്യവും കുടി GST യിൽ ഉൾപ്പെടുത്തുകയും കെട്ടിട നികുതി, ഭൂനികുതി, റോഡ് ടാക്സുകൾ ഇവയിൽ കേരള സർക്കാരിന് തോന്നുംവിധം നികുതി ചൂഷണം തുടരാനുള്ള സ്വാതന്ത്ര്യം നഷ്ടമാവുകയും കൂടി ചെയ്യുന്നതോടെ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങും.
 പിന്നെ സാധാരണക്കാരെപ്പോലെ തന്നെ ലോട്ടറിയെടുത്ത് വച്ച് സ്വപ്നം കണ്ട് കിടന്ന് നേരം വെളുപ്പിക്കുക മാത്രമാവും അവർക്കുമുള്ള ഗതി.

KSRTC യും BSNL ഉം നല്കുന്ന പാഠം ഉൾക്കൊണ്ട് എന്റെ ഈ പോസ്റ്റ് അനുഭാവപൂർവ്വം പരിഗണിക്കേണ്ടതും ലൈക്ക് ചെയ്യേണ്ടതും ഷെയർ ചെയ്യേണ്ടതും സർക്കാർ ഖജനാവിൽ നിന്നുള്ള വരുമാനം കൊണ്ട് ജീവിക്കുന്ന നല്ലവരും സാധാരണക്കാരുമായ ജീവനക്കാരാണ്.
"കോമൺസെൻസ്" ഉള്ള ജീവനക്കാർ
യൂണിയൻ നേതാക്കൾക്കെതിരെ സ്വതന്ത്രമായി ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്ത്  തുടങ്ങാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

പതിനൊന്നാം ശമ്പള പരിഷ്ക്കരണ കമ്മീഷൻ എങ്കിലും "ശമ്പളം പരിഷ്ക്കരിക്കണം."

പരിഷ്കരണം എന്നാൽ വർദ്ധന മാത്രമാണെന്ന് ധരിക്കരുത്.

യുദ്ധകാലാടിസ്ഥാനത്തിൽ ഭവന നിർമ്മാണ വകുപ്പും ബോർഡും നിർത്തലാക്കണം.
കർഷകരെ സഹായിക്കുവാൻ വേണ്ടിയെന്ന വ്യാജേനയുള്ള മുഴുവൻ വകുപ്പുകളിലും സ്വയം വിരമിക്കൽ പദ്ധതി നടപ്പാക്കി ജീവനക്കാരുടെയെണ്ണം പത്തിലൊന്നാക്കുക.
അനുബന്ധ ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവ പൂർണ്ണമായും പൂട്ടുക.
ഇവയിലൂടെ ചെലവഴിക്കുന്ന തുക കൊണ്ട് കേരളത്തിലെ അറുപത്തഞ്ച് വയസ് കഴിഞ്ഞ മുഴുവൻ കർഷകർക്കും കർഷക തൊഴിലാളികൾക്കും  കുറഞ്ഞത് 6000/- രൂപ മാസ പെൻഷനായി നൽകുവാൻ സർക്കാരിന് സാധിക്കണം.

കൂടാതെ മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും മുന്നിലെന്നാക്കണം.

കണ്ണൂർ, കോഴിക്കോട്, MG യൂണിവേഴ്സിറ്റികൾ കേരളാ യൂണിവേഴ്സിറ്റിയിൽ ലയിപ്പിക്കണം. പണിയെടുക്കാൻ കൂട്ടാക്കത്ത അനാവശ്യ ജീവനക്കാരെയെല്ലാം പിരിച്ചുവിടണം.

മദ്യത്തിന്റെ പേരിൽ കവരുന്ന നികുതി മദ്യം വാങ്ങുനവന്റെ പെൻഷൻ കോൺട്രിബ്യൂഷൻ ആയി പരിഗണിച്ച് NPS ൽ അsയ്ക്കപ്പെടണം.

കുറഞ്ഞകൂലിയിൽ കരാറടിസ്ഥാനത്തിലും കുറഞ്ഞ മാസ സമ്പളത്തിലും ജോലി ചെയ്യാൻ തയ്യാറുള്ളവരുടെ
സേവനം വിദ്യാഭ്യാസ ആരോഗ്യ വകുപ്പുകളുടെ കീഴിൽ നടപ്പാക്കണം.

1200 രൂപ ദിവസക്കൂലിയും മുപ്പതിനായിരം രൂപ മാസ ശമ്പളവും കേരളത്തിലെ നിലവിലുള്ള സാമൂഹിക സാമ്പത്തിക സ്ഥിതിയിൽ തികച്ചും ന്യായമാണ്.

സർക്കാർ കരാറുകളെല്ലാം ടെൻഡർ അടിസ്ഥാനത്തിലാണല്ലോ നിർണ്ണയിക്കുക , ആ വിധത്തിൽ
സർക്കാർ ജോലിയുടെ സാലറി പാക്കേജ് ടെൻഡർ അടിസ്ഥാനമാക്കി നടപ്പാക്കിയാൽ സംസ്ഥാനത്തെ മുഴുവൻ പ്രശ്നങ്ങൾക്കും വലിയൊരു ശതമാനവും പരിഹാരമാവും.

പല തസ്തികകളിലും നാലിലൊന്ന് കൂലിക്ക് നാല്മടങ്ങ് മികവിൽ സർക്കാരിനെ സേവിക്കാൻ കോടിക്കണക്കിന് നിർദ്ധനരായ രാജ്യസ്നേഹികൾക്ക് ഇത് അവസരമൊരുക്കും.

സർക്കാർ ജോലിക്കുള്ള ശമ്പളം റാങ്ക് ലിസ്റ്റിൽ പേരുള്ളവർ ഇ-ടെൻഡർ വഴിയോ  സീൽ ചെയ്ത കൊട്ടേഷൻ വഴിയോ കോട്ട് ചെയ്യട്ടെ. നിയമനം അതനുസരിച്ച് നടത്താം.

ഒരു വർഷത്തിൽ 36 ദിവസം സർക്കാരിന് വേണ്ടി ഫ്രീയായി ജോലി ചെയ്യാൻ സോഷ്യലിസം പ്രസംഗിക്കുന്ന നികുതിയടക്കാത്ത മുഴുവൻ ആളുകളും തയ്യാറാവണം. ആ തരത്തിലുള്ള നിയമനിർമ്മാണങ്ങൾ ഉണ്ടാവണം.
കോടതി , പോലീസ് സ്റ്റേഷൻ,
സർക്കാർ ആശുപത്രി , സ്കൂളുകൾ തുടങ്ങിയവയിൽ തൂപ്പ് ജോലി, ഡ്രൈവിംഗ് മുതൽ  കുറഞ്ഞ ദിവസത്തെ പരിശീലനം കൊണ്ട് ചെയ്യാവുന്നതോ തന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ഉള്ളതോ ഉൾപ്പെടെ എന്തു ജോലിയും ഇത്തരത്തിൻ ഏറ്റെടുക്കാൻ കഴിയും .

ചെറിയ ശതമാനം ആളുകൾക്ക് മാത്രമേ ഇൻകം ടാക്സ്  അടച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവാൻ സാധിക്കുന്നുള്ളു. അതിന് പകരമായി ഒരു കലണ്ടർ ഇയറിലെ 365 ദിവസത്തിന്റെ പത്ത് ശതമാനം ദിവസം ഓരോ പൗരനും രാജ്യത്തിന് വേണ്ടി സേവനം ചെയ്യണമെന്ന് നിയമം നിർമ്മിക്കണം.

കുടുതൽ മെറിറ്റുള്ളവർ ,കുടുതൽ സമയം, കുറഞ്ഞ കൂലിക്ക്, കൂടുതൽ നിലവാരമുള്ള ജോലി ചെയ്യാൻ തയ്യാറുണ്ടെങ്കിൽ അത് രാജ്യം പ്രയോജനപ്പെടുത്തുന്നതിൽ എന്താണ് തെറ്റ്?

ഇത്തരത്തിൽ മിച്ചം കണ്ടെത്താൻ കഴിയുന്ന തുക നൈപുണ്യവികസനത്തിനും സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുവാനും എല്ലാ വിഭാഗത്തിലും പെട്ടവരുടെ സാമൂഹ്യക്ഷേമത്തിനും വിനിയോഗിക്കപ്പെടണം.

വളർന്നു വരുന്ന സ്വതന്ത്ര ബിസിനസ്സ് മേഖലയാണ് തൊഴിൽ നൽകേണ്ടത്.
സർക്കാർ "ഗവേണൻസിൽ" മാത്രമൊതുങ്ങട്ടെ..!

ഇന്നത്തെ രീതിയിലുള്ള കേരള സർക്കാർ ബജറ്റും ഖജനാവിൽ നിന്നുള്ള ധനവിനിയോഗവും "സോഷ്യലിസ്റ്റ് " എന്ന് എഴുതി ചേർത്ത 42-ാം ഭരണഘടനാ ഭേതഗതി  രാജ്യത്തെ പൗരന്മാർക്കെല്ലാം ഉറപ്പു നല്കുന്ന
സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ തുല്യ  നീതിയ്ക്ക് നിരക്കാത്തതാണ്.

പദവിയിലും അവസരത്തിലും സമത്വവും ഭരണഘടന ഉറപ്പുതരുന്നുണ്ട് .

അസംഘടിതരായ സാധാരണക്കാർക്ക്  കേവലം1300 രൂപ മാത്രം ക്ഷേമ പെൻഷനായി വകയിരുത്തിയ സംസ്ഥാന ബജറ്റ് ഭരണഘടനാ വിരുദ്ധമാണ്.

മന്ത്രി തോമാച്ചനെതിരെ സാമൂഹ്യ പ്രവർത്തകർ സുപ്രീം കോടതിയെ സമീപിക്കണം.
James Mathew Poovathinkal fb യിൽ  എഴുതിയത്