Get Back Issues:
പത്തനംതിട്ടയിൽ നിരീക്ഷണത്തിനിടെ ചാടിപ്പോയ യുവാവിനെ കണ്ടെത്തി
By ABK Editor On Monday|9-Mar-2020
പത്തനംതിട്ട: കൊറോണ വൈറസ് ബാധ സംശയിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലായിരിക്കെ ചാടിപ്പോയ യുവാവിനെ തിരിച്ചെത്തിച്ചു. വെച്ചൂച്ചിറ സ്വദേശിയെയാണ് തിങ്കളാഴ്ച രാത്രി മുതൽ കാണാതായത്. പൊലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. വീട്ടിൽ നിന്നാണ് യുവാവിനെ തിരിച്ചെത്തിച്ചത്
                                                                                                                                         
ഇറ്റലിയില്‍നിന്നെത്തിയവരുമായി അടുത്ത് ഇടപഴകിയിരുന്ന യുവാവ് റാന്നി സ്വദേശിയാണ്. ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചിട്ടില്ല. രക്തസാന്പിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. തിങ്കളാഴ്ച വൈകീട്ട് ആറുമണിക്ക് ശേഷമാണ് വാര്‍ഡില്‍ കാണാതായതെന്ന് അധികൃതര്‍ പറയുന്നു.
                                                                                                                                                                                                                 
തന്ത്രപരമായി വാര്‍ഡിന് പുറത്തിറങ്ങിയെന്നും തിരികെ വരാതായതോടെ ബന്ധപ്പെട്ടവര്‍ വിവരമറിയിച്ചെന്നുമാണ് ജില്ലാ ഭരണകൂടം പറയുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജനറല്‍ ആശുപത്രിക്കും െഎസൊലേഷന്‍ വാര്‍ഡിനും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്