Get Back Issues:
സൗജന്യ ഭക്ഷ്യ കിറ്റുകളുടെ വിതരണം ഇന്നുമുതൽ
By ABK Editor On Thursday|9-Apr-2020
തിരുവനന്തപുരം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കുന്ന സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. ഭക്ഷ്യവസ്തുക്കളുടെ കിറ്റ് വ്യാഴാഴ്ച മുതല്‍ പട്ടിക വര്‍ഗക്കാര്‍ക്ക് വിതരണം ചെയ്യുമെന്ന് സപ്ലൈകോ സി എംഡി.പി.എം.അലി അസ്ഗര്‍ പാഷ അറിയിച്ചു.
                                                                                                                                         ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി മുതലാണ് ഭക്ഷ്യകിറ്റുകളുടെ വിതരണം ആരംഭിക്കുക. 17 ഇന ഭക്ഷ്യവസ്തുക്കളടങ്ങുന്ന 15,0000 കിറ്റുകളാണ് വിതരണത്തിനായി തയാറാക്കിയിട്ടുള്ളത്. 1000 രൂപയുടെ കിറ്റ്, കാർഡ് റജിസ്റ്റർ ചെയ്ത റേഷൻ കടയിൽനിന്നു മാത്രമേ ലഭിക്കൂ. പോർട്ടബിലിറ്റി സൗകര്യമില്ല. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്) വിഭാഗത്തിനാണ് ആദ്യം വിതരണം.
                                                                                                                                         എ.എ വൈ കാര്‍ഡുടമകള്‍ക്കുള്ള കിറ്റ് വിതരണം ശനിയാഴ്ച(ഏപ്രില്‍ 11 ) രാവിലെ മുതല്‍ ആരംഭിച്ച് ഏപ്രില്‍ 13 ന് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. പെസഹാ വ്യാഴം റേഷൻ കട പ്രവർത്തിക്കും. ദുഃഖവെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. റേഷൻ കാർഡില്ലാത്ത കുടുംബത്തിൽ ഒരു വ്യക്തിയാണെങ്കിൽ 5 കിലോഗ്രാമും 2 പേരാണെങ്കിൽ 10 കിലോഗ്രാമും അതിൽ കൂടുതലുണ്ടെങ്കിൽ 15 കിലോഗ്രാമും അരി സൗജന്യമായി നൽകും. ഇവർ ആധാർ നമ്പറും സത്യവാങ്മൂലവും നൽകണം.

Poll Booth
Which Career Path after +2 ?
Online Test