Get Back Issues:

Recent Issues :
ഒരു തമിഴ്‌നാടൻ വീര ഗാഥ
By ABK Site Editor On Monday|11-Jul-2022

അയൽ  സംസ്ഥാനമായ തമിഴ് നാട്ടിൽ 2002 ൽ ജയലളിത അധികാരത്തിൽ വന്നപ്പോൾ ഏറെക്കുറെ ഇപ്പോഴത്തെ കേരളത്തിൻ്റെ സ്ഥിതി തന്നയായിരുന്നു അവിടെയും. കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് കരകയറണമെങ്കിൽ ഭരണ സംവിധാനങ്ങളിൽ അടിമുടി മാറ്റം വരുത്തണമെന്നും വികസനപ്രവർത്തനങ്ങൾക്ക് വൻതോതിലുള്ള മുതൽമുടക്ക് സ്വകാര്യ സംരംഭകരെ വഴി ഇറക്കണമെന്നും അവർ തീരുമാനമെടുത്തു . ഇതിനായി സർക്കാർ സംവിധാനങ്ങൾ മെച്ചപ്പെടുത്തുവാൻ പരിഷ്കാരങ്ങൾക്കുത്തരവായി.  ഇത് സർക്കാർ ട്രേഡ്‌യൂണിയനുകളെ  പ്രകോപിപ്പിച്ചു.  മാറ്റങ്ങളെ എതിർത്തും, ശമ്പള പരിഷ്ക്കരണം എത്രയും പെട്ടെന്ന് നടത്തണമെന്നും തുടങ്ങി മറ്റനേകം വിഷയങ്ങളുമായി അനിശ്ചിതകാല സമരം അദ്ധ്യാപകരും ഉദ്യോഗസ്ഥരും  പൊടുന്നനെ ആരംഭിച്ചു . ജോലി വേണ്ടാത്തവർക്കു രാജിവെയ്ക്കാമെന്നു ജയലളിത പറഞ്ഞെങ്കിലും,  സർക്കാർ ജോലി പോലുള്ള ഒരു സൗകര്യമോ മറ്റേതെങ്കിലും ജോലിയോ ഇനി ഒരിക്കലും ലഭിക്കാനിടയില്ല എന്നു തിരിച്ചറിഞ്ഞ ഇവരിൽ ഒരാൾ പോലും രാജിവെച്ചില്ല. രണ്ടാഴ്ച സമരം നീണ്ടിട്ടും ഒരു ചർച്ചയ്ക്കും തയ്യാറാകാത്തത് ജയലളിത സമരക്കാരെ പ്രകോപിച്ചു. സംസ്ഥാനത്തുടനീളം സർക്കാരിൻ്റ സ്ഥാപനങ്ങളും സ്വത്തുക്കളും അവർ ആക്രമിച്ചു .

അവശ്യ സർവീസുകൾ നിലനിർത്താനുള്ള എസ്മ  (ESMA ACT) ഓർഡിനൻസ് വഴി ഭേദഗതി ചെയ്ത് TESMA  (തമിഴ് നാട് അവശ്യ സർവിസ്സ് മെയ്ന്റെനൻസ് ആക്ട്) കൊണ്ടുവന്നു. ഈ ആക്ട് ഒരു ചെറിയ സാമ്പത്തിക എമർജൻസിയുടെ രൂപത്തിൽ തന്നെ ആണ് തയ്യാറാക്കിയതും നടപ്പിലാക്കിയതും. ആക്ട് പ്രകാരം സമര നേതാക്കളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളായി ഒരുമിച്ചു നടത്തിയ  റെയ്ഡുകളിൽ പിടിച്ചു ജയിലറയ്ക്കുള്ളിലാക്കി.  ഒരു ലക്ഷത്തി എഴുപതിനായിരം പേരെ സർവീസിൽ നിന്നും എന്നെന്നേക്കും പുറത്താക്കിയതായി നോട്ടീസ് നൽകി.  പകരം ജീവനക്കാരെ ഉടനടി നിയമിക്കുവാൻ, തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ട് പരസ്യങ്ങൾ നൽകി. ലക്ഷക്കണക്കിന് യുവാക്കൾ ജില്ലാ കേന്ദ്രങ്ങളിലേക്കൊഴുകിയെത്തി.  ഇതുകണ്ട് വിറച്ച സെക്രട്ടേറിയറ്റ് ജീവനക്കാർ 70 ശതമാനത്തോളം  അന്നുതന്നെ സമരം പിൻവലിച്ഛ് ജോലിക്ക് ഹാജരായി.  പിറ്റേന്ന് പിരിച്ചുവിടാത്ത ഉദ്യോഗസ്ഥരും ഹാജരാവാൻ എത്തി. പിരിച്ചുവിടപ്പെട്ടവർ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസുകൾ നടത്തി. അണികൾ മിക്കവാറും എല്ലാവരുംതന്നെ തങ്ങളുടെ സംഘടനാ നേതാക്കൾക്ക് എതിരെ തിരിഞ്ഞു. നേതാക്കൾ ഒളിവിലായി. തുടക്കത്തിൽ ചില കോടതിവിധികൾ എതിരായെങ്കിലും  എറ്റവും പ്രമുഖരായ    വക്കീലന്മരെകൊണ്ട് കേസുനടത്തി സുപ്രീംകോടതിയിൽ തങ്ങൾക്കു പൂർണമായും അനുകൂലമായ വിധി സർക്കാർ നേടിയെടുത്തു. ജീവനക്കാർക്ക് സമരം ചെയ്യുവാൻ ഒരു അവകാശവുമില്ല എന്ന സുപ്രധാനമായ ഒരു നിരീക്ഷണം സുപ്രീം കോടതി നടത്തി.

 ഇതേത്തുടർന്ന് എങ്ങനെയെങ്കിലും തിരിച്ചെടുക്കണമെന്ന് യാചിച്ച്  ആയിരങ്ങൾ ഓഫീസുകൾ കയറിയിറങ്ങി.   ഒരിക്കലും സമരം ചെയ്യില്ല എന്നും തസ്തിക കുറവടക്കം, നിരവധി ഉപദ്രവകരമായ വ്യവസ്ഥകൾ ഒപ്പിട്ടുകൊടുത്ത ശേഷമാണ് ബാക്കിയുള്ളവരിൽ കുറച്ച് ആളുകളെയെങ്കിലും തിരിച്ചെടുത്തത്.
 ഇതിനുശേഷം തമിഴ്നാട്ടിൽ വലിയ രീതിയിൽഉള്ള സംരംഭകഇളവുകളും സ്വകാര്യ പ്രൊജക്ടുകൾക്ക് പ്രോത്സാഹനവും കൊടുത്തു.   ഇക്കാലയളവിൽ തമിഴ്നാട്ടിൽ മുമ്പെവിടെയും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത അഭൂതപൂർവമായ വികസന പരമ്പരയാണ് പിന്നീടങ്ങോട്ടേയ്ക്കുണ്ടായത്.  തമിഴ്നാടിന്റെ വളർച്ച നമ്മളെല്ലാം അത്ഭുതത്തോടെ കണ്ടതാണ്.  പുതിയ സാമ്പത്തികനയം നടപ്പിൽവരുത്തിയ വെറും രണ്ടുവർഷം കൊണ്ടുതന്നെ, ഏറ്റവും ദരിദ്രന്റെ ദിവസക്കൂലി നാലിരട്ടിയോളമായി കൂടി, കേരളത്തിൽ കൂലിവേലക്കാരായിരുന്ന തമിഴർ മിക്കവവറും  എല്ലാവരും തിരിച്ചു പോയി.  അന്താരഷ്ട്ര കോർപ്പറേറ്റ് കമ്പനികളെ എല്ലാംതന്നെ നേരിട്ടു സർക്കാർ വിളിച്ചുവരുത്തി ചർച്ചകൾ നടത്തി. ഒരു ചുവപ്പുനാടയും കോഴകൊടുക്കലും കൂടാതെ സംരഭങ്ങൾ ആരംഭിക്കുവാൻ കരാർ ചെയ്തു.  ലക്ഷക്കണക്കിന് യുവാക്കൾക്ക് തൊഴിൽ നൽകുന്ന ആയിരക്കണക്കിന് എക്കർ വിസ്‌തൃതിയുള്ള ഫാക്ടറിസമുച്ഛയങ്ങൾ തമിഴ്നാട്ടിൽ ഉടനീളം ഉയർന്നു. കേരളത്തിൽ ആയിരുന്നു ആദ്യത്തെ  ഐടി പാർക്ക് എങ്കിലും,  ഉദ്യോഗസ്ഥ കെടുകാര്യസ്ഥ കാരണം പിന്നീടുവന്ന ലക്ഷക്കണക്കിന് തൊഴിൽ നൽകുന്ന  ഐടി പാർക്കുകൾ ചെന്നൈക്ക് ചുറ്റുമാണ് ഉയർന്നത്.  സർക്കാർ എറ്റവും വലിയ തൊഴിൽ ദാതാവായിരുന്നത് മാറി. ഇപ്പോൾ സർക്കാരിന്റെ തൊഴിലാളികളുടെ അനേകം ഇരട്ടി തൊഴിലാളികൾ അന്താരാഷ്ട്ര തൊഴിലിടങ്ങളിൽ  തമിഴ്നാട്ടിൽ തൊഴിൽ ചെയ്യുന്നു.

ഇതെല്ലം ജയലളിതയുടെ ജനകീയ പിന്തുണ വാനോളം ഉയർത്തുകയാണുണ്ടായത്, മറ്റൊരു നേതാവും തന്നെ ഇന്ത്യയിൽ ചെയ്യാത്ത ഒരു കാര്യമാണ് അവർ സാധിച്ചെടുത്ത്.  സമരത്തിനെ ആദ്യ കാലത്തിൽ അവർ ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് "The government employees form only 2 per cent of the state's population. I can't cater to all the demands of this minority ignoring the interests of the other 98 per cent" എന്നാണ് (സംസ്ഥാനത്തിന്റെ ജനസംഖ്യയുടെ വെറും രണ്ടു ശതമാനം വരുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ എല്ലാ ആവശ്യങ്ങളും  സാധിച്ചു കൊടുക്കുവാൻ ബാക്കിനിൽക്കുന്ന 98 ശതമാനം വരുന്ന ജനതയെ തഴഞ്ഞുകൊണ്ടു എനിക്ക് ചെയ്യുവാൻ കഴിയില്ല എന്നായിരുന്നു.)

Poll Booth
Which Career Path after +2 ?






Online Test