Get Back Issues:
കൊറോണ: കാസര്‍കോട്ട് കര്‍ശന നിയന്ത്രണങ്ങള്‍
By ABK Editor On Friday|20-Mar-2020
കാസർകോട്: ആറു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കാസർകോട് ജില്ലയിൽ രോഗബാധിതർ എട്ടായി. നേരത്തേ രോഗം സ്ഥിരീകരിച്ച രണ്ടു പേരും അശ്രദ്ധമായി ആളുകളുമായി ഇടപെട്ടുവെന്നു വ്യക്തമായതോടെ ജില്ലയിൽ സമൂഹവ്യാപന സാധ്യതയേറി.

ജാഗ്രത പാലിക്കാത്തത് കൊണ്ടുണ്ടായ വിനയാണ് കാസര്‍കോടുണ്ടായത്. കാസര്‍കോട് ആദ്യം രോഗബാധ സ്ഥിരീകരിച്ചയാള്‍ നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. പല പരിപാടികളില്‍ ഇയാള്‍ പങ്കെടുത്തു. അതിനാല്‍ തന്നെ രോഗവ്യാപനത്തിന്റെ സാധ്യത കൂടുതലാണ്.

ജില്ലയില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഒരാഴ്ചത്തേക്ക് അടച്ചിടണം. എല്ലാ ആരാധനാലയങ്ങളും ക്ലബ്ബുകളും രണ്ടാഴ്ച അടച്ചിടണം. കടകള്‍ രാവിലെ 11 മണി മുതല്‍ വൈകുന്നേരം 5 മണിവരെ മാത്രമേ തുറക്കാന്‍ പാടുള്ളൂ. നിയന്ത്രണങ്ങള്‍ ഉത്തരവായി പുറത്തിറങ്ങിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Poll Booth
Which Career Path after +2 ?
Online Test