Get Back Issues:
ബാറും ബിവറേജും 21 ദിവസം ഇല്ല: മദ്യം ഓൺലൈനിൽ വിൽക്കുന്നത് പരിഗണിക്കുന്നു
By ABK Editor On Wednesday|25-Mar-2020
തിരുവനന്തപുരം: രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ബെവ്കോ ഔട്ട് ലെറ്റുകളും ബാറുകളും കള്ളുഷാപ്പുകളുമടച്ചു. 21 ദിവസത്തേക്ക് ഇനി ബെവ്കോ ഔട്ട് ലെറ്റുകൾ തുറക്കേണ്ടെന്നാണ് തീരുമാനം. ഇതോടെ സംസ്ഥാനം പരോക്ഷമായിട്ടെങ്കിലും സമ്പൂർണ മദ്യനിരോധനത്തിലേക്ക് നീങ്ങുകയാണ്.
                                                                                                                                         
വ്യാജമദ്യമൊഴുകാതിരിക്കാനും കടുത്ത മദ്യാസക്തി പ്രകടിപ്പിക്കുന്നവര്‍ക്കു വേണ്ടിയും മദ്യം ഓൺലൈൻ വഴി വിൽക്കുന്നതിന്റെ സാധ്യത സർക്കാർ പരിശോധിക്കുകയാണ്. ഇത് എങ്ങനെ എന്ന് പിന്നീട് ആലോചിച്ച് തീരുമാനിക്കും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.

Poll Booth
Which Career Path after +2 ?
Online Test